Lunar Eclipse 2021: ഈ വർഷത്തിലെ അവസാന ചന്ദ്രഗ്രഹണം എന്നാണെന്ന് അറിയാമോ? ഇത് നിങ്ങളിൽ വലിയ സ്വാധീനം ചെലുത്തും

Lunar Eclipse 2021: ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം (Chandra Grahan 2021) നവംബർ 19 ന് സംഭവിക്കാൻ പോകുന്നു. ഈ ഗ്രഹണം നിങ്ങളെയും ബാധിക്കും.   

Written by - Ajitha Kumari | Last Updated : Nov 10, 2021, 03:32 PM IST
  • ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം നവംബർ 19 ന് ആണ്
  • ഈ ഗ്രഹണം നിങ്ങളെയും ബാധിക്കും
  • ഇത് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഏകദേശം 11.30 ന് നടക്കും
Lunar Eclipse 2021: ഈ വർഷത്തിലെ അവസാന ചന്ദ്രഗ്രഹണം എന്നാണെന്ന് അറിയാമോ? ഇത് നിങ്ങളിൽ വലിയ സ്വാധീനം ചെലുത്തും

Lunar Eclipse 2021: ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം (Chandra Grahan 2021) നവംബർ 19 ന് സംഭവിക്കും.  ഈ ദിവസം കാർത്തിക പൂർണിമയുമാണ്. കാർത്തിക പൂർണിമ ദിനത്തിൽ ഗംഗയിൽ കുളിക്കുന്നത് സവിശേഷ പ്രാധാന്യമുള്ള കാര്യമാണ്.

നവംബർ 19 നാണ് ഗ്രഹണം സംഭവിക്കുക (Eclipse will happen on November 19)

ജ്യോതിഷ പ്രകാരം 2021 നവംബർ 19 നാണ് ചന്ദ്രഗ്രഹണം (Chandra Grahan 2021). ഇത് ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഏകദേശം 11.30 ന് നടക്കും. ഈ ഗ്രഹണം വൈകുന്നേരം 05:33 ന് അവസാനിക്കും. കാർത്തിക പൂർണിമയിലെ ഈ ചന്ദ്രഗ്രഹണം ഭാഗികമായിരിക്കും. അരുണാചൽ പ്രദേശിലെയും അസമിലെയും ചില ഭാഗങ്ങൾ ഒഴികെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഈ ഗ്രഹണം ദൃശ്യമാകില്ല.

Also Read: Horoscope November 10, 2021: ഇന്ന് മേടം, ഇടവം, മിഥുനം രാശിക്കാരുടെ ഭാഗ്യം തിളങ്ങും, മകരം രാശിക്കാർ ജാഗ്രത പാലിക്കണം

ഇന്ത്യയിൽ ഭാഗിക ചന്ദ്രഗ്രഹണം നടക്കും (Partial lunar eclipse will happen in India)

ഭാഗിക ചന്ദ്രഗ്രഹണം (Chandra Grahan 2021) കാരണം ആ സമയത്ത് സൂതകം ഉണ്ടാകില്ല. സൂതക് കാലത്ത് മംഗളകരമായ പ്രവൃത്തികൾ നടക്കില്ലെന്നും ഗർഭിണികൾ പ്രത്യേക മുൻകരുതലുകൾ എടുക്കണമെന്നും വിശ്വസിക്കപ്പെടുന്നു. ഭാഗിക ഗ്രഹണം കാരണം സൂതക് കാലത്തിന്റെ പ്രഭാവത്തിൽ നിന്ന് ആളുകൾ മുക്തരാകും.  ഇടവം രാശിയിലാണ് ഈ ചന്ദ്രഗ്രഹണം നടക്കുന്നത്.  അതിനാൽ ഇടവം രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇതാണ് ഗ്രഹണത്തിനു പിന്നിലെ ഐതിഹ്യം (This is the legend behind the eclipse)

പുരാണങ്ങൾ അനുസരിച്ച് പാലാഴി കടഞ്ഞ് അമൃതെടുത്തപ്പോൾ സ്വർഭാനു എന്ന അസുരൻ ചതിയിൽ അമൃത് കുടിക്കാൻ ശ്രമിച്ചു. അപ്പോൾ ചന്ദ്രനും സൂര്യനും അവനെ കണ്ടു.  അവർ ഈ വിവരം മഹാവിഷ്ണുവിനെ അറിയിച്ചപ്പോൾ അദ്ദേഹം തന്റെ സൂർദർശന ചക്രം ഉപയോഗിച്ച് അസുരന്റെ തല അറുത്തുമാറ്റി. എങ്കിലും അപ്പോഴേക്കും അസുരന്റെ തൊണ്ടയിൽ നിന്ന് ഏതാനും തുള്ളി അമൃത് ഇറങ്ങിയതിനാൽ ആ അസുരൻ രണ്ട് ഭൂതങ്ങളായി വിഭജിച്ചു. ശരീരഭാഗത്തെ കേതു എന്നും തലഭാഗത്തെ രാഹു എന്നും വിളിക്കുന്നു.

Also Read: Chanakya Niti: വളരെ ഭാഗ്യവാന്മാർക്ക് മാത്രം ലഭിക്കും ഈ 3 കാര്യങ്ങൾ, ജീവിതം സ്വർഗം പോലെ സുന്ദരമാകും

ഈ സംഭവത്തിന് ശേഷം രാഹു-കേതു പ്രതികാരം ചെയ്യാൻ സൂര്യനെയും ചന്ദ്രനെയും ഇടയ്ക്കിടെ ആക്രമിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അവയുടെ സ്വാധീനം മൂലം സൂര്യനും ചന്ദ്രനും കുറച്ചുനേരത്തേക്ക് ശക്തി നഷ്ടപ്പെടുന്നു. ഈ സംഭവത്തെ ഗ്രഹണം (Chandra Grahan 2021) എന്ന് വിളിക്കുന്നു. മതഗ്രന്ഥങ്ങളിൽ ഈ സംഭവം അശുഭകരമായി കണക്കാക്കപ്പെടുന്നതിനാൽ. അതിനാൽ ആ സമയത്ത് മംഗളകരമായ പ്രവൃത്തികൾ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News