മൂന്നാറിന്റെ വഴിയോരങ്ങളില്‍ അഴക് വിരിയിച്ച് നില്ക്കുന്ന നീലവാക മരങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു
ജക്രാന്ത എന്ന പേരില്‍ അറിയപ്പെടുന്ന പുഷ്പങ്ങളാണ് മൂന്നാറിന്റെ മലനിരകളില്‍ നീല വസന്തം അണിയിച്ചിരിക്കുന്നത്
മൂന്നാര്‍ ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയിലാണ് നീല വാകകള്‍ വ്യാപകമായി പൂത്തു നില്‍ക്കുന്നത്
പച്ചവിരിച്ചു കിടക്കുന്ന തെയിലക്കാടുകള്‍ക്കിടയില്‍ നീല വസന്തം തീര്‍ക്കുകയാണ് ജക്രാന്ത
ഇലകള്‍ പൊഴിച്ച് നിറയെ പൂക്കളുമായി നില്ക്കുന്ന ജക്രാന്ത മരങ്ങള്‍ മൂന്നാറിന്റെ ഭംഗിക്കാഴ്ച്ചകളില് ഒന്നാണ്
ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ജക്രാന്ത മരങ്ങള്‍ നട്ടുപിടിപ്പത്
റോഡരികില്‍ കൂട്ടമായി പൂത്ത് നില്ക്കുന്ന ജക്രാന്തകള്‍ കാണാന്‍ നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്
മിമോസിഫോളിയ എന്നതാണ് ജക്രാന്തയുടെ ശാസ്ത്രനാമം