ഒരു വ്യക്തിയുടെ ഭാവിയും, വ്യക്തിത്വവും, ജീവിതത്തിലെ ഗുണവും ദോഷകരവുമായ കാര്യങ്ങളിലുമെല്ലാം അയാളുടെ ജനനതീയ്യതി ഒരു വലിയ പങ്കു വഹിക്കുന്നു.
സംഖ്യാ ജ്യോതിഷത്തിൽ പ്രധാനമായും 9 അക്കങ്ങളാണ് ഉള്ളത്. അത് ഓരോ വ്യക്തിയുടേയും ജനന തീയ്യതി അനുസരിച്ചാണ് രൂപപ്പെടുന്നത്. 9 അക്കങ്ങളും 9 ഗ്രഹങ്ങളെ ആസ്പദമാക്കിയാണ്.
നീതിയുടെ ദേവനായ ശനി ചില പ്രത്യേക അക്കങ്ങളിലുള്ള ആളുകളെ കൂടുതലായി ഇഷ്ടപ്പെടുന്നു. ( ആ പ്രത്യേക അക്കങ്ങൾ രൂപപ്പെടുന്നതിൽ ജനനതീയ്യതി പ്രാധാന പങ്കുവഹിക്കുന്നു.
ശനിയുടെ അനുഗ്രഹം ഉള്ള വ്യക്തിയുടെ ജീവിതത്തിൽ പണത്തിനും സമ്പത്തിനും യാതൊരു കുറവും ഉണ്ടാകില്ല. അയാളുടെ ജീവിതം എപ്പോഴും മികച്ചതായിരിക്കും.
ശനി ദേവന് ഏറ്റവും ഇഷടപ്പെട്ട നമ്പറാണ് 8. അത്തരത്തിൽ 8, 17, 26 എന്നീ നമ്പറുകളിൽ ജനിച്ചവർക്ക് ശനി ദേവന്റെ അനുഗ്രഹം സദാ ലഭിക്കുമെന്നാണ് വിശ്വാസം.
ജനന തീയ്യതിയിൽ ഇത്തരത്തിൽ ഏതെങ്കിലും രീതിയിൽ(8, 2+6=8, 1+7=8) 8 എന്ന അക്കം രൂപപ്പെടുന്നവരാണെങ്കിൽ അവർ ജീവിതത്തിൽ ദാരിദ്രം അഭിമുഖീകരിക്കേണ്ടി വരില്ല.
എട്ടാം നമ്പറിലൽ ജനിച്ചവർ ജീവിതത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ തന്റേടത്തോടെ പോരാടാൻ തയ്യാറാകുകയാണെങ്കിൽ ജീവിതത്തിൽ വിജയം സുനിശ്ചിതമായിരിക്കും