ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 434 റൺസിന്റെ കുറ്റൻ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്.
ഇരട്ട സെഞ്ചുറി നേടിയ യശ്വസ്വി ജയ്സ്വാളിന്റെ പ്രകടനത്തിനൊപ്പം അരങ്ങേറ്റക്കാരനായ സർഫറാസ് ഖാന്റെ മികവിലുമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം നേടിയത്
സർഫറാസ് ഖാൻ തന്റെ അരങ്ങേറ്റ മത്സരത്തിലെ ഇരു ഇന്നിങ്സിലും അർധ സെഞ്ചുറി നേടിയിരുന്നു
അരങ്ങേറ്റ മത്സരത്തിലെ ഇരു ഇന്നിങ്സിലും അർധ സെഞ്ചുറി നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടിക പരിശോധിക്കാം
ദിൽവാർ ഹുസൈൻ- 1934 ഇംഗ്ലണ്ടെനെതിരെ അരങ്ങേറ്റ മത്സരത്തിൽ 59, 57 റൺസാണ് ഇരു ഇന്നിങ്സിലും നേടിയത്
സുനിൽ ഗവാസ്കർ - 1971ൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റ മത്സരത്തിൽ 65, 67 റൺസാണ് ഇരു ഇന്നിങ്സിലും നേടിയത്
ശ്രെയസ് അയ്യർ - 2021ൽ ന്യൂസിലാൻഡിനെതിരെ അരങ്ങേറ്റ മത്സരത്തിൽ 105, 65 റൺസാണ് ഇരു ഇന്നിങ്സിലും നേടിയത്
സർഫറാസ് ഖാൻ - 2024ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ മത്സരത്തിൽ 62, 68 റൺസാണ് ഇരു ഇന്നിങ്സിലും നേടിയത്