IPL 2024 : ഇത്രയും നാളായി ഐപിഎല്ലിൽ നിന്നും ഈ താരങ്ങൾ നേടിയ സമ്പാദ്യം ഇത്രയാണ്

Zee Malayalam News Desk
Mar 12,2024
';

സച്ചിൻ ടെൻഡുൽക്കർ

മുംബൈയുടെ ഐക്കൺ താരമായ സച്ചിൻ ആദ്യ സീസണിൽ ലഭിച്ചത് 4.5 കോടിയാണ്. പിന്നീട് പല സീസണുകളിലായി ഉയർത്തി സച്ചിൻ 8.2 കോടിയാക്കി.

';

സച്ചിൻ ഐപിഎല്ലിൽ നേടിയത്

അങ്ങനെ ആകെ കളിച്ച ആറ് സീസണിൽ നിന്നും സച്ചിൻ നേടിയത് 38.29 കോടിയാണ്

';

വിരാട് കോലി

പ്രഥമ സീസണിൽ വിരാട് കോലിയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 12 ലക്ഷം രൂപയ്ക്കാണ് സ്വന്തമാക്കിയത്. 2011ൽ ഈ പ്രതിഫലം ഒറ്റയടിക്ക് ഉയർന്ന് 8 കോടിയായി. പിന്നീട് 2014- 12.5 കോടി, 2021 ആയപ്പോൾ അത് 17 കോടിയായി.

';

ആർസിബിയിൽ കോലിയുടെ പ്രതിഫലം

ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞപ്പോൾ വിരാട് കോലിയുടെ പ്രതിഫലം 15 കോടിയായി. ആ തുകയാണ് ഇത്തവണത്തെ സീസണിലും താരം നേടുന്നത്. അങ്ങനെ ആകെ മൊത്തം ഇതുവരെ കോലി ഐപിഎല്ലിൽ നിന്നും നേടിട്ടുള്ളത് 173 കോടിയാണ്

';

രോഹിത് ശർമ

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ആദ്യ സ്വന്തമാക്കുന്നത് ഡെക്കാൻ ചാർജേഴ്സായിരുന്നു. അന്ന് താരത്തിന്റെ പ്രതിഫലം 3 കോടി. 2011ൽ 9 കോടിക്ക് മുംബൈ സ്വന്തമാക്കി.

';

മുംബൈയിൽ രോഹിത്തിന്റെ പ്രതിഫലം

പിന്നീട് 2014ൽ 12.5 കോടിയായി, അത് പിന്നീട് 2018ൽ 15 കോടിയായി, ഇപ്പോൾ ലഭിക്കുന്ന പ്രതിഫലം 16 കോടിയാണ്. അങ്ങനെ ആകെ ഐപിഎല്ലിൽ പ്രതിഫലം ഇനത്തിൽ രോഹിത് ശർമയ്ക്ക് ലഭിച്ചത് 178 കോടിയാണ്

';

എം എസ് ധോണി

ആറ് കോടിക്കാണ് ധോണി ചെന്നൈ സൂപ്പർ കിങ്സ് ഐക്കൺ താരമായി സ്വന്തമാക്കുന്നത്. ഈ പ്രതിഫലം 2011ൽ എട്ട് കോടിയായി. 2014ൽ 12.50 കോടിയായി ധോണി ഉയർത്തി.

';

സിഎസ്കെയിൽ ധോണിയുടെ പ്രതിഫലം

2019ൽ ധോണി തന്റെ പ്രതിഫലം 15 കോടിയാക്കി. 2022 മുതൽ 12 കോടിയാണ് സിഎസ്കെയിൽ നിന്നും താരം വാങ്ങുന്നത്. അങ്ങനെ ആകെ തുകയായി ധോണി ഐപിഎൽ പ്രതിഫലം ഇനത്തിൽ നിന്നും വാങ്ങിയത് 176 കോടിയാണ്

';

സഞ്ജു സാംസൺ

2012ലാണ് സഞ്ജു ഐപിഎല്ലിൽ അരങ്ങേറുന്നത്. എട്ട് ലക്ഷം രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് മലയാളി താരത്തെ സ്വന്തമാക്കുന്നത്. തുടർന്ന് അടുത്ത സീസണിൽ പത്ത് ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ എത്തിയ താരത്തെ 2014ലും 2015ലും നാല് കോടി ചിലവഴിച്ച് നിലനിർത്തി

';

രാജസ്ഥാനിൽ സഞ്ജുവിന്റെ പ്രതിഫലം

ഇതിനിടെ 4.2 കോടിക്ക് ഡൽഹി ഡെയർ ഡെവിൽസിൽ സഞ്ജു കളിച്ചു. 2018 എട്ട് കോടിക്ക് മലയാളി താരം രാജസ്ഥാനിൽ തിരികെ എത്തി. 2022 ക്യാപ്റ്റനായതോടെ സഞ്ജുവിന്റെ പ്രതിഫലം 14 കോടിയായി. ആകെ തുകയായി സഞ്ജു ഇതിനോടകം ഐപിഎല്ലിൽ പ്രതിഫല ഇനത്തിൽ നേടിയത് 76.5 കോടിയാണ്

';

VIEW ALL

Read Next Story