മലയാളികളുടെ പ്രിയപെട്ട ചലച്ചിത്രതാരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്.
മോഡലിംഗ് രംഗത്ത് നിന്നാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.
വർണ്ണക്കാഴ്ചകളാണ് ആദ്യം അഭിനയിച്ച ചിത്രം.
മലയാളം, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
വര്ണ്ണകാഴ്ചകള്, രണ്ടാം ഭാവം, മേഘമല്‍ഹാര്‍, ഡബിള്‍ ബാരല്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
2002ല്‍ ചലച്ചിത്രതാരം ഇന്ദ്രജിത്തിനെ വിവാഹം ചെയ്തു.
മേഘമൽഹാർ എന്ന ചിത്രത്തിൽ മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു.
ഫാഷൻ രംഗത്ത് തിളങ്ങുന്ന പൂർണ്ണിമയ്ക്ക് 'ന്യൂജെന്‍' ആരാധകരും ഏറേയാണ്.