സംവിധായകൻ, തിരക്കഥകൃത്ത് എന്നിങ്ങിനെ ബ്രാൻഡായി മാറിയ ഒരാളാണ് മിഥുൻ മാനുവൽ തോമസ്.
മിഥുൻ മാനുവൽ തോമസിന്റെ ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. മിഥുൻ സംവിധാനം ചെയ്ത സിനിമകളുടെ പേര് എല്ലാം ഇംഗ്ലീഷിൽ 'A' ആകും ആരംഭിക്കുക
അതിപ്പോൾ നാളെ തിയറ്ററിൽ എത്തുന്ന എബ്രഹാം ഓസ്ലർ മുതൽ മിഥുൻ സംവിധാനം ചെയ്തുിട്ടുള്ള സിനിമകളുടെ പേര് A-യിൽ ആണ് ആരംഭിക്കുക
ഇത് സ്വഭാവികമായി ഉണ്ടായതാണ്, എന്നാൽ അങ്ങോട്ട് തന്റെ ചിത്രങ്ങളിൽ A-യിൽ പേരിടാൻ ശ്രമിക്കുമെന്ന് മിഥുൻ അറിയിച്ചു.
ആട് ഒരു ഭീകരജീവിയാണ് മിഥുൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ശേഷം ആടിന്റെ രണ്ടാം ഭാഗവും മിഥുൻ ഒരുക്കി
ശേഷമെത്തിയ ആൻമരിയ കലിപ്പിലാണെന്ന സിനിമയുടെ പേര് തുടങ്ങന്നത് എ-യിലാണ്
ചെറുക്കഥയായിരുന്നു അർജന്റീന ഫാൻസ് കാട്ടൂർക്കടവിന് അതെ പേര് തന്നെയാണ് സിനിമയ്ക്ക് നൽകിയത്.
അഞ്ചാംപാതിരിയുടെ പേരിൽ എ ഘടകം മാറ്റാൻ നിറയെ ശ്രമിച്ചിരുന്നു പക്ഷെ സാധിച്ചിരുന്നില്ലയെന്ന് മിഥുൻ പറഞ്ഞു
അലമാരയ്ക്ക് കഥയുമായി ഇത്രയധികം ചേർന്ന് നിൽക്കുന്ന് മറ്റൊരു പേരില്ല