വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങളിൽ നിന്നും ചെറുത്തു നിൽക്കാൻ ഏലയ്ക്ക സഹായിക്കുന്നു.
ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ശരീരത്തെ പല തരത്തിലുള്ള അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.
ശരീരത്തിലെ ഏതെങ്കിലും തരത്തിലുള്ള വീക്കം അല്ലെങ്കിൽ നീർക്കെട്ട് എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്ന ചില ഘടകങ്ങൾ ഇതിൽ കാണപ്പെടുന്നു.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഏലയ്ക്ക സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഏലയ്ക്ക സഹായിക്കുന്നു.
ആന്റി മൈക്രോബയൽ ആയി പ്രവർത്തിക്കുന്ന സിനിയോൾ ഇതിൽ കാണപ്പെടുന്നു. ഇത് ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയ അണുബാധയിൽ നിന്ന് നമ്മുടെ ശ്വാസകോശത്തെ സംരക്ഷിക്കുന്നു.
ദിവസവും ഇത് കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാൽ ഏലയ്ക്ക ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.