മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഡോണ സെബാസ്റ്റിയന്‍. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മഡോണ പങ്കുവക്കുന്ന ഫോട്ടോകളെല്ലാം വൈറലാകാറുമുണ്ട്
നീലയും വെള്ളയും കലര്‍ന്ന കോമ്പോയിലുള്ള ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. സ്ലീവ്‌ലെസ്സ് ക്രോപ്പ് ടോപ്പും സ്‌കെര്‍ട്ടുമാണ് മഡോണയുടെ വേഷം.
ക്ലാസി ലുക്കിലാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പല പോസിലുമുള്ള ഫോട്ടോകളും താരം പങ്കുവച്ചിട്ടണ്ട്. ഹരിതുമാറാണ് താരത്തിന്റെ ഫോട്ടോകളെടുത്തിരിക്കുന്നത്
ആരാധകര്‍ കമന്റുകളും ലൈക്കുകളുമായി എത്തുന്നുണ്ട്. വളരെ സുന്ദരിയായിട്ടാണ് മഡോണ ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മോഡേണ്‍ ലുക്കില്‍ വളരെ സിംപിള്‍ സ്റ്റൈലിലാണ് താരം. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ലക്ഷ്മി സനീഷ് ആണ്. സ്റ്റൈല്‍ ചെയ്തിരിക്കുന്നത് ജോ എലിസ് ജോയ് ആണ്. അസോറ ഹോട്ടല്‍സ് ആണ് ഷൂട്ട് ലൊക്കേഷന്‍.
താരത്തിന്റെ പുത്തന്‍ ഫോട്ടോസ് ഇന്‍സ്റ്റയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബെയ്ജ് നിറത്തിലുള്ള ഹാല്‍സാണ് ഔട്ട്ഫറ്റിനോടൊപ്പം താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ആഭരണങ്ങള്‍ ഒന്നു തന്നെ ഇട്ടിട്ടില്ല.