Health benefits of fish

ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ​ഗുണങ്ങൾ.

Jan 18,2024
';


ഹൃദയത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മത്സ്യം. പതിവായി മത്സ്യം കഴിക്കുന്നത് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും.

';


തലച്ചോറിന്റെയും കണ്ണിന്റെയും ആരോ​ഗ്യത്തിന് ആവശ്യമായ ഒമേ​ഗ 3 ഫാറ്റി ആസിഡ് മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്നു.

';


പ്രായവുമായി ബന്ധപ്പെട്ട ഓർമ്മപ്രശ്നങ്ങൾ കുറയ്ക്കുന്നതിന് മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ​ഗുണം ചെയ്യും.

';


മത്സ്യം കഴിക്കുന്നവർക്ക് വിഷാദരോ​ഗം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

';


മത്സ്യം കഴിക്കുന്ന കുട്ടികൾക്ക് ആസ്ത്മ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

';


മത്സ്യത്തിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുമ്പോൾ കണ്ണിന്റെ ആരോ​ഗ്യത്തിലുണ്ടാകുന്ന സങ്കീർണതകൾ കുറയ്ക്കുന്നു.

';


മത്സ്യത്തിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

';


മത്സ്യത്തിലെ ഒമേ​ഗ 3 ഫാറ്റി ആസിഡ് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

';


മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കുന്നു.

';

VIEW ALL

Read Next Story