ഒക്ടോബർ 22നായിരുന്നു നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും തമ്മിലുള്ള വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
ആശംസകൾ അറിയിച്ച എല്ലാവർക്കും ജിപി നന്ദി അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കൾ വലിയ സന്തോഷത്തിലാണെന്നും ജിപി സോഷ്യൽ മീഡിയയിൽ കുറിച്ചു.
സാന്ത്വനം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് ഗോപിക. ബാലേട്ടൻ എന്ന സിനിമയിലൂടെ സുപരിചിതയാണെങ്കിലും സാന്ത്വനം സീരിയൽ ആണ് ഗോപികയക്ക് ഇത്രയധികം ആരാധകരെ നൽകിയത്. സീരിയലിലെ ശിവാഞ്ജലി കോമ്പോ ഹിറ്റ് ആണ്.
കോഴിക്കോട് ദി റാവിസ് കടവ് എന്ന റിസോർട്ടിൽ വച്ചാണ് വിവാഹ നിശ്ചയം നടന്നത്. ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത വലിയ സർപ്രൈസ് ആയിരുന്നുവെന്നാണ് പ്രേക്ഷകർ ഒന്നങ്കം പറഞ്ഞത്.