സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. മെയ് മുതൽ പരിഷ്കരിച്ചുകൊണ്ടുള്ള ലൈസൻസ് ടെസ്റ്റ് പ്രബല്യത്തിൽ വരും
ഫോർ വീലർ ലൈസൻസിന് വേണ്ടിയുള്ള H ടെസ്റ്റ് ഇനി ഇല്ല. പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങുമാണ് വേണ്ടത്
ഓട്ടോമാറ്റിക്, ഇവി കാറുകൾ ഫോർ വീലർ ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. കൂടാതെ കാറിന്റെ പഴക്കം 15 കൂടുതലാകാൻ പാടില്ല
റോഡ് ടെസ്റ്റ് റോഡിൽ തന്നെ നടത്തണം. ടൂ വീലറിന്റെ റോഡ് ടെസ്റ്റും റോഡിൽ തന്നെ സംഘടിപ്പിക്കും
കൈയ്യിൽ ഗിയർ ഘടിപ്പിച്ചിട്ടുള്ള M80 പോലെയുള്ള സ്കൂട്ടറുകൾ ടു വീലർ ലൈസൻസ് ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല. പകരം കാലിൽ ഗിയറുള്ളത് തന്നെ ഉപയോഗിക്കണം
ഒരു ദിവസം 30 പേർക്ക് ടെസ്റ്റ് സംഘടിപ്പിക്കാവൂ. 20 പേർ പുതിയ അപേക്ഷകരും ബാക്കി പത്ത് പേർ ആദ്യ ശ്രമങ്ങളിൽ പരാജിതയർ ആയവർ
ഡ്രൈവിങ് സ്കൂളിന്റെ വാഹനത്തിൽ ടെസ്റ്റെടുക്കുകയാണെങ്കിൽ ഡാഷ് ക്യാമറ നിർബന്ധമാണ്. ദൃശ്യങ്ങൾ എംവിഡിക്ക് സമർപ്പിക്കണം