ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള പരിഹാരം അതായത്, ചെറിയ ശാരീരിക പ്രശ്നങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വീട്ടുവൈദ്യമാണ് അയമോദകം.
പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ പോഷകങ്ങൾ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ കാണപ്പെടുന്നു,
ദഹനത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് അയമോദകം. അയമോദകം ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ വയറുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും മാറും.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ അയമോദകം ഉത്തമമാണ്. അയമോദകം പൗഡർ കഴിയ്ക്കുന്നത് ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങളെ അകറ്റി നിർത്തുന്നു.
അയമോദകത്തില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായകമാണ്. ഇതില്‍ നല്ല അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നതുവഴി എല്ലുകൾക്ക് ബലമുണ്ടാകും.
അയമോദകം ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് സന്ധി വേദനയ്ക്കും ആശ്വാസം നൽകുന്നു.
നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ട് എങ്കില്‍ ദിവസവും രാത്രി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം, അയമോദകം ഉറക്കമില്ലായ്മയെ ഇല്ലാതാക്കുന്നു.
അയമോദകം സമ്മർദ്ദം അകറ്റാനും ഉത്തമമാണ്. നല്ല ഉറക്കം ലഭിക്കുന്നത് വഴി ആരോഗ്യവും മികച്ചതാകുന്നു.
അയമോദകം മെറ്റബോളിസം വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു. അയമോദകം കഴിക്കുന്നത് വിശപ്പ് വർദ്ധിപ്പിക്കും.