തവിട്ടു(ബ്രൗൺ) നിറത്തിലുള്ള ബ്രെഡിൽ വെള്ള നിറത്തിലുള്ള ബ്രെഡിനേക്കാൾ അധികമായി വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ, ധാതുക്കൾ, എന്നിവ അടങ്ങിയിട്ടുണ്ട്. കാരണം ഇവ വ്യത്യസ്ഥ തരത്തിലുള്ള ധാന്യങ്ങൾ ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്.
വെളുത്ത ബ്രെഡിനെ അപേക്ഷിച്ച് തവിട്ട് നിറത്തിലുള്ള ബ്രെഡിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് വളരെ കുറവാണ്.
വെളുത്ത ബ്രെഡിൽ ഉയർന്ന ഗ്ലൈസമിക് സൂചികയാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയർത്താൻ കാരണമാകുന്നു. അത് പ്രമേഹരോഗികൾ അധികം കഴിക്കുന്നത് നല്ലതല്ല.
വളരെയധികം പ്രോസസ്സ് ചെയ്ത് തയ്യാറാക്കുന്നതാണ് വൈറ്റ് ബ്രെഡ്. ഇത് ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള ഗുണവും നൽകുന്നില്ല. കാരണം പ്രോസസ്സിംഗിലൂടെ ഇതിലെ പോഷകമെല്ലാം നഷ്ടപ്പെടുന്നുണ്ട്.
കൊഴുപ്പിന്റെ കാര്യമെടുക്കുമ്പോൾ രണ്ട് ബ്രെഡിലും കുറഞ്ഞ അളവിൽ ഫാറ്റ് അടങ്ങിയിട്ടുണ്ട്.
രണ്ടു ബ്രെഡുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ബ്രൗൺ ബ്രെഡാണ് താരതമ്യേന കഴിക്കുന്ന വ്യക്തിക്ക് കുറച്ചെങ്കിലും പോഷണം പ്രധാനം ചെയ്യുന്നത്.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവാ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.