രാത്രിയിൽ കഴിക്കാൻ പാടില്ലാത്ത ഫലങ്ങൾ ഇവയാണ്
ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിവ അസിഡിറ്റിയുള്ള സിട്രസ് വിഭാഗത്തിൽപ്പെട്ട പഴങ്ങളാണ്. ഇവ രാത്രിയിൽ കഴിക്കുന്നത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്ക് കാരണമാകും.
പൈനാപ്പിളിന് ഉയർന്ന അസിഡിറ്റി ഗുണം ഉണ്ട്. ഇത് നെഞ്ചെരിച്ചിൽ, ദഹനസംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമാകും.
മാമ്പഴത്തിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കാൻ കാരണമാകും.
തണ്ണിമത്തനിൽ ഉയർന്ന അളവിൽ ജലാംശം ഉണ്ട്. ഇത് രാത്രിയിൽ കഴിക്കുന്നത് തുടർച്ചയായി മൂത്രമൊഴിക്കുന്നതിനും ഉറക്കം തടസ്സപ്പെടുന്നതിനും കാരണമാകും.
പപ്പായയിൽ ദഹനത്തിന് സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, രാത്രിയിൽ ഇത് കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.
കിവിയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രാത്രിയിൽ കഴിക്കുന്നത് ചില ആളുകൾക്ക് ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും.
ചെറി നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണെങ്കിലും രാത്രിയിൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
പേരക്കയിൽ നാരുകൾ കൂടുതലാണ്. ഇത് രാത്രി വൈകി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
മാതളനാരങ്ങ രാത്രിയിൽ കഴിക്കുന്നത് ചില ആളുകളിൽ ആസിഡ് റിഫ്ലക്സിനെ വഷളാക്കും.