ആര്യവേപ്പിന്‍റെ ഈ ഗുണങ്ങൾ അവഗണിക്കരുത്
ആര്യവേപ്പ് വീട്ടുമുറ്റത്തെ ഔഷധശാല എന്നാണ് അറിയപ്പെടുന്നത്. ആര്യവേപ്പ് നൽകുന്ന ഗുണങ്ങൾ അത്രയധികമാണ്.
ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. ഇത് വെറും വയറ്റില്‍ കഴിക്കുന്നത് പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.
പലർക്കും ആര്യവേപ്പിന്‍റെ ഗുണങ്ങൾ വേണ്ടത്ര അറിയില്ല. ചർമ്മം, മുടി എന്നിവയുടെ സംരക്ഷണത്തിന് ആര്യവേപ്പ് ഏറെ ഗുണകരം ആണ്.
ആര്യവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ സ്ഥിരമായി കുളിച്ചാൽ എല്ലാവിധ ത്വക്ക് രോഗങ്ങൾക്കും ശമനമുണ്ടാകും.
തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചിൽ ശമിക്കുവാന്‍ വേപ്പില അരച്ച് പുരട്ടുന്നത് നല്ലതാണ്.
പൊള്ളലേറ്റ ഭാഗത്ത് ആര്യവേപ്പില അരച്ചു പുരട്ടിയാൽ മുറിവ് വേഗത്തിലുണങ്ങും.
ശ്വസനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ആര്യവേപ്പില. വെറും വയറ്റില്‍ ആര്യവേപ്പില കഴിക്കുന്നത് ഇടയ്ക്കിടെ വരുന്ന പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു.
വെറുംവയറ്റില്‍ ആര്യവേപ്പില ചവച്ചരച്ച് കഴിക്കുന്നത് വയറ്റിലെ വിരകളെ തുരത്താൻ സഹായിക്കുന്നു.ഇതിലെ ബയോകെമിക്കല്‍ ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നത്.