എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് വെളുത്തുള്ളി ചട്ണി, ചട്ണികളിലെ സൂപ്പർതാരമെന്ന് തന്നെ പറയാം. ഇപ്പോൾ പല റെസ്റ്റോറന്റുകളിലും ഡിമാന്റ് കൂടിയ ഒന്നായി മാറി ഗാർലിക് ചട്ണി. യഥാർത്ഥത്തിൽ ഇത് രുചികരം മാത്രമല്ല ആരോഗ്യകരം കൂടിയാണ്.
ഇന്ന് എല്ലാവരും നേരിടുന്നൊരു പ്രശനമാണ് പ്രമേഹം. അതിന് ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിന് വെളുത്തുള്ളി സഹായകരമാണ്. അതിനാൽ പ്രമേഹ രോഗികൾക്ക് വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്താം.
വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളിൽ ഏറ്റവും പ്രധാപ്പെട്ടതാണ് അതിന് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവ്. ശരീരത്തിൽ രോഗാണുക്കളുടെ ആക്രമണത്തിൽ നിന്ന് തടഞ്ഞ് ആരോഗ്യം നിലനിർത്താൻ സഹിയിക്കുന്നു.
ശരീരത്തിലെ രക്തക്കുഴലുകളിൽ കൊഴുപ്പ് കെട്ടിക്കിടക്കുന്നതിനെയാണ് കൊളസ്ട്രോൾ എന്നു പറയുന്നത്. ഈ കൊളസ്ട്രോളിനെ കത്തിച്ച് കളയാൻ വെളുത്തുള്ളി സഹായിക്കുന്നു.
വെളുത്തുള്ളി ചട്ണി കഴിക്കുന്നത് യൂറിക് ആസിഡ് പ്രശ്നത്തെ നിയന്ത്രിക്കും. അതിനാൽ യൂറിക് ആസിഡ് പ്രശ്നമുള്ളവർ വെളുത്തുള്ളി ചട്ണി തങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ഇന്ന് മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ദഹനക്കുറവ്, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് സാധാരണ തേങ്ങാ ചട്ട്ണി പലപ്പോഴും പറ്റില്ല. ഈ സാഹചര്യത്തിൽ തേങ്ങാ വെളുത്തുള്ളി ചട്ട്ണി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം നൽകുന്നു.