ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
അനാരോഗ്യകരമായ ജീവിതശൈലി മൂലം രക്തസമ്മർദ്ദം ഉയരുന്ന ആളുകളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. അതിനാൽ, സ്വാഭാവികമായി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
സാൽമൺ, മത്തി, ട്യൂണ, ട്രൌട്ട് എന്നിവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന ആൻറി ഓക്സിഡൻറുകളായ ഫ്ലേവനോയിഡുകൾ ഇവയിൽ അടങ്ങിയിരിക്കുന്നു.
ബീറ്റ്റൂട്ടിലെ നൈട്രേറ്റിൻറെ ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.
ബെറിപ്പഴങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ശുദ്ധീകരിച്ച മാവിനേക്കാൾ മുഴു ധാന്യങ്ങൾ രക്തസമ്മർദ്ദം കുറയ്ക്കാനും മറ്റ് ആരോഗ്യ ഗുണങ്ങൾ നൽകാനും സഹായിക്കുന്നു.
പച്ച ഇലക്കറികൾ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയവയാണ്. ഇവ രക്ത സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ നട്സ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.