മഞ്ഞൾ ഒരു സുഗന്ധവ്യഞ്ജനമായി മാത്രമല്ല, ആയുര്‍വേദത്തിന്‍റെ വരദാനമായാണ് കാണുന്നത്.
മഞ്ഞള്‍ ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.
മഞ്ഞള്‍ ചിലരെ പ്രതികൂലമായി ബാധിക്കും. അതായത്, ചിലര്‍ മഞ്ഞള്‍ കഴിയ്ക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് വരുത്തി വയ്ക്കുക.
മഞ്ഞപ്പിത്തം ബാധിച്ചവര്‍ മഞ്ഞൾ കഴിക്കരുത്.
പ്രമേഹരോഗികൾ മഞ്ഞള്‍ കഴിക്കരുത്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനുള്ള കഴിവ് മഞ്ഞളിന് ഉണ്ട്. പ്രമേഹത്തിനുള്ള മരുന്നും മഞ്ഞളും ഒരുമിച്ച് ഉപയോഗിക്കുന്നത് അപകടമാണ്.
ഈ അസുഖമുള്ളവര്‍ക്ക് മഞ്ഞള്‍ കുറച്ചു ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.
അലര്‍ജി ഉള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അസ്വസ്ഥത ഉണ്ടാക്കാം
പുരുഷന്മാരില്‍ ബീജക്കുറവിന് മഞ്ഞള്‍പ്പൊടി വഴിതെളിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് മഞ്ഞള്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ കുറയും. അതിനാല്‍ പ്രത്യേകിച്ച് സര്‍ജറി കഴിഞ്ഞവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.