പ്രഭാതത്തിൽ കഴിക്കാം ഈ പഴങ്ങൾ
പഴങ്ങൾ കഴിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത് ഊർജം ലഭിക്കാനും അവശ്യ വിറ്റാമിനുകളും പോഷകങ്ങളും ലഭിക്കാനും സഹായിക്കും.
പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ഫലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
രക്തസമ്മർദ്ദവും പേശികളുടെ പ്രവർത്തനവും നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വാഴപ്പഴം പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്.
ആപ്പിളിൽ നാരുകൾ കൂടുതലാണ്, പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് ഗുണം ചെയ്യുന്നു.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തെയും ചർമ്മത്തിൻറെ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നു.
ഗ്രേപ് ഫ്രൂട്ട് മെറ്റബോളിസം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിൻ സി, മാംഗനീസ്, ബ്രോമലൈൻ എന്നിവയാൽ സമ്പന്നമാണ് പൈനാപ്പിൾ. ഇത് ദഹനം മികച്ചതാക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.