ശരീരത്തിന് ഏറ്റവും ആവശ്യമായ മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
പ്രോട്ടീന്റെ കലവറയായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പയർവർഗങ്ങൾ. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു.
മുളപ്പിച്ച പയര്‍ കൂടുതല്‍ പോഷകങ്ങള്‍ നിറഞ്ഞതാണ്. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ അല്ലെങ്കില്‍ Sprouts. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
ഫാറ്റി ലിവർ രോഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ മുളപ്പിച്ചത്. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് ഇത്.
മുളപ്പിച്ച പയർവർഗത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അകാല വാര്‍ധക്യം തടയും
അകാല വാര്‍ധക്യം തടയുന്നു. ജീവകം സി കൊളാജന്‍ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്കുന്നു.