കശുവണ്ടി അമിതമായി കഴിച്ചാലുണ്ടാകുന്ന ദോഷങ്ങൾ
കശുവണ്ടി മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ, അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും.
ചില ആളുകൾക്ക് കശുവണ്ടി അലർജിയുണ്ടാക്കും. ഇത് അമിതമായി കഴിക്കുന്നത് തലവേദനയ്ക്ക് കാരണമാകും.
ഇത് ഒരു ഡ്രൈ ഫ്രൂട്ട് ആയതിനാൽ സോഡിയത്തിന്റെ അളവ് കൂടുതലാണ്. ഇത് അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും.
കശുവണ്ടി അമിതമായി കഴിക്കുന്നത് ഓക്കാനം, വയറിളക്കം, വയറുവേദന എന്നിവയ്ക്ക് കാരണമാകും.
അമിതമായി കശുവണ്ടി കഴിക്കുന്നത് വായ, കണ്ണ്, ചർമ്മം എന്നിവിടങ്ങളിൽ ചൊറിച്ചിലുണ്ടാക്കും. ഒരു ദിവസം അഞ്ച് മുതൽ പത്ത് വരെ കശുവണ്ടിയേ കഴിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.