മൂഡ് സ്വിംഗ്സ് ആണോ പ്രശ്നം? ഡയറ്റിൽ നിന്ന് ഈ ഭക്ഷണങ്ങൾ ഒഴിവാക്കാം
നമ്മുടെ മാനസികാരോഗ്യം നാം കഴിക്കുന്ന ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ട്രെസ്, വിഷാദം, ഉത്കണ്ഠ എന്നിവ നിയന്ത്രിക്കാനും സന്തോഷം ലഭിക്കാനും ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെട്ടാലോ...
സംസ്കരിച്ച മാംസങ്ങളും ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. സംസ്കരിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ഇവ ഒഴിവാക്കിപകരം പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കാവുന്നതാണ്.
കൃത്രിമ മധുരം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടാനും നല്ലതാണ്.
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുക മാത്രമല്ല, ഇത് സ്ട്രെസിനെ കൂട്ടാനും മൂഡ് മാറ്റത്തിനും കാരണമാകും.
അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കി പകരം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അവക്കാഡോ, ഒലീവ് ഓയില്‍, നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ബ്രെഡ്, പേസ്ട്രികള്‍, വൈറ്റ് റൈസ് തുടങ്ങി കാര്‍ബോഹൈട്രേറ്റ് ഫുഡ്സ് ഊര്‍ജം കുറയാനും അമിത ക്ഷീണം ഉണ്ടാകാനും കാരണമാകും. കൂടാതെ ഇവയും മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നു.
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും വിഷാദവും വർധിപ്പിക്കാൻ മദ്യവും കാരണമാകും. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കാൻ ശ്രമിക്കുക.
അമിതമായി ഉപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ വര്‍ധിക്കാൻ കാരണമാകും.
കഫൈൻ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ ഉല്‍പാദനത്തിനെ ഉത്തേജിപ്പിക്കുന്നു. അതിനാല്‍ കഫൈന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് മാനസിക സമ്മർദ്ദം വർധിപ്പിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.