ശൈത്യകാലത്ത് പ്രതിരോധ ശേഷി വർധിപ്പിക്കുന്ന പാനീയങ്ങൾ
മഞ്ഞൾ, ഇഞ്ചി, തേങ്ങാപ്പാൽ എന്നിവയുടെ മിശ്രിതമാണ് ഗോൾഡൻ മിൽക്ക്. ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമാണ് ഈ പാനീയം.
ചമോമൈലും ലാവെൻഡറും സ്വസ്ഥമായ ഉറക്കം പ്രോത്സാഹിപ്പിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഈ പാനീയം ഗുണപ്രദമാണ്.
ഡാർക്ക് ചോക്ലേറ്റിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു.
ബെറിപ്പഴങ്ങൾ, തൈര് എന്നിവ ചേർത്ത ബെറി ബ്ലാസ്റ്റ് സ്മൂത്തി പോഷകങ്ങളാൽ സമ്പന്നമാണ്.
ഔലോങ് ടീ ഒരു ചൈനീസ് ചായയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾക്ക് വയറിലെ വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സാധിക്കും.
മത്തങ്ങ ജ്യൂസ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്.
ജലദോഷം, ഇൻഫ്ലുവൻസ തുടങ്ങിയവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ബെറി ജ്യൂസ് മികച്ചതാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മാതളനാരങ്ങ ജ്യൂസ് മികച്ചതാണ്.
വൈറ്റമിൻ സി അടങ്ങിയ നാരങ്ങയും ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയ തേനും ചേർന്ന പാനീയം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, ആപ്പിൾ സിഡെർ വിനെഗർ എന്നിവ ചേർത്ത പാനീയം മികച്ചതാണ്.