ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. എന്നാൽ വേണ്ടത്ര ഭക്ഷണം നിങ്ങൾ കഴിക്കുന്നില്ല എന്നതിന് ശരീരം ചില അടയാളങ്ങൾ കാണിക്കും. എന്തൊക്കെയാണതെന്ന് നോക്കാം...
ഒപ്റ്റിമൽ പ്രവർത്തനത്തിനായി തലച്ചോറിന് ഗ്ലൂക്കോസ് ആവശ്യമാണ്. ആവശ്യമായ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ദൈനംദിന ജോലികൾ പോലും കൃത്യമായി ചെയ്യാൻ പറ്റാത്ത സ്ഥിതിയുണ്ടാകുന്നു.
ശരീരത്തിന് ആവശ്യമായ കലോറി ലഭ്യമാകാതെ വരുമ്പോൾ അത് ഹോർമോൺ വ്യതിയാനത്തിന് കാരണമാകുന്നു. അങ്ങനെ മൂഡ് സ്വിംഗ്സ് ഉണ്ടാകുന്നു.
ശരീരതാപനില നിയന്ത്രിക്കാനുള്ള ഊർജം നൽകാൻ സഹായിക്കുന്നതാണ് ഭക്ഷണം. ആവശ്യത്തിന് ഭക്ഷണം കഴിച്ചില്ലെങ്കിൽ നിങ്ങൾക്ക് എപ്പോഴും തണുപ്പ് അനുഭവപ്പെടാം.
പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കുറവ് മുടി കൊഴിച്ചിൽ, നഖങ്ങൾ പൊട്ടൽ തുടങ്ങിയവയ്ക്ക് കാരണമാകുന്നു.
അപര്യാപ്തമായ കലോറി ഊർജം നഷ്ടപ്പെടാൻ കാരണമാകുന്നു. ഇത് മൂലം എപ്പോഴും നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാം.
ആവശ്യത്തിന് വിറ്റാമിനുകൾ ലഭിക്കാതിരിക്കുമ്പോൾ പ്രതിരോധശേഷി കുറയുകയും പല അസുഖങ്ങൾക്കും കാരണമാകുകയും ചെയ്യും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.