Vitamin D tablet Side effects: വിറ്റാമിൻ ഡി

ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ ഡിയുടെ കുറവ്. വിറ്റാമിൻ ഡി ശരീരത്തിൽ കൃത്യമായ അളവിൽ ഇല്ലാതിരിക്കുന്നത് നമ്മുടെ ആരോ​ഗ്യത്തിന് ​ദോഷമാകുന്നതിനാൽ തന്നെ പലരും ഇന്ന് വിറ്റാമിൻ ഡി ​ഗുളികകൾ കഴിക്കുന്നു.

Mar 28,2024
';

അസ്ഥി

അസ്ഥികളുടെ ആരോ​ഗ്യത്തിന് വിറ്റാമിൻ ഡി അനിവാര്യമാണ്. എന്നാൽ ഇത് അമിതമാകുന്നത് കാലക്രമേണ നമ്മുടെ എല്ലുകളെ ബലപ്പെടുത്തുന്നതിന് പകരം ദുർബലമാക്കി മാറ്റുന്നു.

';

മാനസികം

അമിതമായി ശരീരത്തിൽ വിറ്റാമിൻ ഡി അടിഞ്ഞു കൂടുന്നത് നമ്മുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും. വിറ്റമിൻ ഡി കുറയുന്നതും ഡിപ്രഷൻ പോലുള്ള അവസ്ഥകൾക്ക് കാരണമാകാറുണ്ട്. അത്തരത്തിൽ തന്നെയാണ് അളവ് കൂടുന്നതും. ഇത് ​ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്.

';

തലച്ചോറ്

അമിതമായ അളവിൽ വിറ്റാമിൻ ഡി ​ഗുളികകൾ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദ​ഗതിയിലാക്കുന്നു. അതിനാൽ വിറ്റാമിൻ ഡി അമിതമായി അളവിൽ കഴിക്കാതിരിക്കുക.

';

ഹൈപ്പർകാൽസേമിയ

വൈറ്റമിൻ ഡി ​ഗുളികകളുടെ അമിതമായ ഉപയോ​ഗം രക്തത്തിൽ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഈ അവസ്ഥയെ ഹൈപ്പർ കാൽസേമിയ എന്നറിയപ്പെടുന്നു.

';

നിർജ്ജലീകരണം

വൈറ്റമിൻ ഡി ​ഗുളികകൾ കഴിക്കുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു. തന്മൂലം ശരീരത്തിൽ ജലാംശം ഇല്ലാതാകുന്നു. അതിനാൽ വിറ്റാമിൻ ഡി കഴിക്കുന്നവർ ധാരാളം വെള്ളം കുടിക്കുക.

';

കിഡ്നി

അമിതമായി വിറ്റാമിൻ ഡി കഴിക്കുന്നത് ശരീരത്തിൽ വൃക്കസംബന്ധമായ രോ​ഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ​ഗുളികകൾ കഴിക്കുക.

';

വിറ്റാമിൻ ഡി

പ്രതിദിനം 15% വിറ്റാമിൻ മാത്രമേ ആവശ്യമുള്ളു അതിനാൽ ഒരു ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം കഴിക്കുക(ശ്രദ്ദിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല) ​

';

VIEW ALL

Read Next Story