കൊളസ്‌ട്രോൾ കൺട്രോൾ ചെയ്യാൻ രാവിലെ ഈ ഡ്രിങ്ക്സ് സൂപ്പറാ...
ശരീരത്തിലെ ഉയർന്ന കൊളസ്‌ട്രോൾ കുറച്ചില്ലെങ്കിൽ പണികിട്ടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ശരീരത്തിലെ കൊളസ്‌ട്രോൾ കുറയ്ക്കാൻ രാവിലെ കുടിക്കേണ്ട പാനീയങ്ങൾ ഏതൊക്കെയെന്ന് അറിയാം..
ഗ്രീൻ ടീയിലെ ടാന്നിൻസ് നമ്മുടെ ശരീരത്തിൽ നിന്ന് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും അതീറോസ്‌ക്ലീറോസിസ് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു
ഫാറ്റ് ഫ്രീയായ, കലോറി കുറഞ്ഞ ഒന്നാണ് സോയ മില്‍ക്ക്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഓറഞ്ച് ജ്യൂസിൽ ഗണ്യമായ അളവിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്നു. ഫ്ലേവനോയ്ഡുകൾ എൽഡിഎൽ കൊളസ്ട്രോളിന്റെ സെറം അളവ് കുറയ്ക്കാൻ സഹായിക്കും
ഓറഞ്ച് ജ്യൂസിൽ ഗണ്യമായ അളവിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിന് ഗുണം ചെയ്യും. ഫ്ലേവനോയ്ഡുകൾ എൽഡിഎൽ കൊളസ്ട്രോളിന്റെ സെറം അളവ് കുറയ്ക്കാൻ സഹായിക്കും
രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ചായ നല്ലതാണ്. ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിക്കുകയും മോശം കൊളസ്ട്രോളായ എൽഡിഎൽ കുറയുകയും ചെയ്യും.
വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും