സൂര്യപ്രകാശമേല്‍ക്കുന്നതോടൊപ്പം ചര്‍മ്മത്തെ സൂര്യന്‍റെ അൾട്രാവയലറ്റ് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതും അനിവാര്യമാണ്.
കൂടുതല്‍ അൾട്രാവയലറ്റ് കിരണങ്ങള്‍ എല്‍ക്കുന്നത് ചര്‍മ്മ ക്യാന്‍സറിനും അന്ധതയ്ക്കും വഴിതെളിയ്ക്കുന്നു. ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെയും ഇത് ബാധിക്കും.
അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തെ സരക്ഷിക്കുന്നതിനായി കുറഞ്ഞത് SPF 30 ഉള്ള സൺസ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുക.
സൂര്യ കിരണങ്ങളുമായി നിങ്ങളുടെ ചര്‍മ്മത്തിന് സമ്പര്‍ക്കം ഉണ്ടാകാത്ത രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക
ഭക്ഷണക്രമത്തില്‍ വിറ്റാമിന്‍ D അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.
സൂര്യ പ്രകാശം കൂടുതല്‍ ഉള്ള സമയത്ത് മണൽ, മഞ്ഞ്, ജലാശയങ്ങൾ എന്നിവയ്ക്ക് സമീപം നില്‍ക്കരുത്. ഇവ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നു.
വൈറ്റമിൻ സപ്ലിമെന്റുകള്‍, പ്രത്യേകിച്ചും വിറ്റാമിന്‍ D ധാരാളം അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടറുക.
പകല്‍ സമയത്ത് വെളിയില്‍ ഇറങ്ങുമ്പോള്‍ സൺഗ്ലാസ് ധരിക്കേണ്ടത് അത്യാവശ്യമാണ്.
ശക്തമായ സൂര്യപ്രകാശത്തില്‍നിന്നും സംരക്ഷിക്കുന്നതിന് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുകയാണ് എങ്കില്‍ ചര്‍മ്മം വളരെക്കാലം ആരോഗ്യമുള്ളതായിയിരിക്കും