ഉദ്യാനം മനോഹരമാക്കും ഈ വേനൽക്കാല സസ്യങ്ങൾ
ഉദ്യാനത്തെ വർണാഭമാക്കുന്ന സസ്യമാണ് ജമന്തി. ഓറഞ്ച്, ചുവപ്പ് നിറങ്ങളിലാണ് ജമന്തി കൂടുതലായും കാണപ്പെടുന്നത്.
പലാഷ് അഥവാ ചമത എന്നറിയപ്പെടുന്ന ഈ സസ്യം ഓറഞ്ച്, ചുവപ്പ് നിറങ്ങളിലാണ് കാണപ്പെടുന്നത്.
മനോഹരമായ സുഗന്ധമുള്ള പുഷ്പമാണ് മുല്ലപ്പൂ. വേനൽക്കാല ഉദ്യാനത്തിന് മികച്ച സസ്യമാണിത്.
ബാൽക്കണിയിലോ വീട്ടുമുറ്റത്തോ വളർത്താവുന്ന മനോഹര സസ്യമാണ് രാത്രി മുല്ല. സുഗന്ധപൂരിതമായ ഈ പൂക്കൾ രാത്രിയിലാണ് കൂടുതലും വിരിയുന്നത്.
വളരെയേറെ നിറങ്ങളിൽ പൂക്കളുണ്ടാകുന്ന ഉദ്യാന സസ്യമാണ് സീനിയ. ഇവ പരിപാലിക്കുന്നതിനും എളുപ്പമാണ്.
ചുവപ്പ്, പിങ്ക് തുടങ്ങി ചെമ്പരത്തി വിവിധ നിറങ്ങളിലുണ്ട്. ഇത് വേനൽക്കാലത്ത് വളരുന്ന സസ്യമാണ്.
വളരാൻ അൽപം ബുദ്ധിമുട്ടുള്ളവയാണെങ്കിലും സൂര്യകാന്തി ഉദ്യാനങ്ങൾക്ക് വളരെ ഭംഗി നൽകുന്നവയാണ്.
വേനലിലുടനീളം പൂക്കുന്നവയാണ് റോസാച്ചെടികൾ. നിരവധി വ്യത്യസ്ത നിറങ്ങളിൽ റോസാപുഷ്പങ്ങളുണ്ട്.
ബോഗൈൻവില്ല വേനൽക്കാല ഉദ്യാനങ്ങൾക്ക് മികച്ചവയാണ്.