ലോ ഗ്ലൈസെമിക് ഭക്ഷണങ്ങൾ
പ്രമേഹരോഗികൾക്ക് ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണ്. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
പരിപ്പ് ജിഐ കുറഞ്ഞ ഭക്ഷണമാണ്. ഇതിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇവ പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. ഹൃദയാരോഗ്യത്തിനും ഇവ മികച്ചതാണ്.
ആപ്പിൾ പോഷക സമ്പുഷ്ടമാണ്. ഇൻസുലിൻ അളവ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ പെട്ടന്നുള്ള വർധനവ് തടയാനും ആപ്പിൾ സഹായിക്കുന്നു.
വെള്ളക്കടലയിൽ പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കാൻ സഹായിക്കും.
പയറിന് ജിഐ സ്കോർ കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഓട്സ് ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യുന്ന കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സുള്ള ഭക്ഷണമാണ്.
ബാർലി വെള്ളം കുടിക്കുന്നത് പ്രമേഹരോഗികൾക്ക് ഗുണം ചെയ്യും. ഇതിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.