മുഖത്ത് തൈര് പുരട്ടുന്നതിൻറെ ഗുണങ്ങൾ
തൈരിലെ ലാക്ടിക് ആസിഡ് നിർജ്ജീവ കോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് തിളക്കം നൽകുന്നു.
തൈരിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും പാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
തൈരിലെ ലാക്ടിക് ആസിഡും കൊഴുപ്പും ചർമ്മത്തെ ജലാംശമുള്ളതും മൃദുലവുമാക്കുന്നു.
തൈരിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നു.
തൈര് ചർമ്മത്തിൻറെ ഇലാസ്തികത വർധിപ്പിക്കുകയും സുഷിരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.
ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ ചുളിവുകളും പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു.