ഗ്രീൻ പീസ് പതിവായി കഴിച്ചോളൂ... ഗുണങ്ങൾ ഏറെ!
ഗ്രീന്‍ പീസിൽ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് ഗ്രീന്‍ പീസ്.
അയേണ്‍, ഫോസ്ഫര്‍സ്, വിറ്റാമിന്‍ എ, കെ, സി എന്നിവയും ഗ്രീന്‍ പീസില്‍ അടങ്ങിയിട്ടുണ്ട്
പൊട്ടാസ്യം, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ഗ്രീന്‍ പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കും ഹൃദയാരോഗ്യം സംരക്ഷിക്കും
ഗ്രീന്‍ പീസില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഗ്രീന്‍ പീസ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും നല്ലതാണ്.
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയ ഗ്രീന്‍ പീസ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
കൊഴുപ്പും കലോറിയും ഇവയില്‍ കുറവാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രീന്‍ പീസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം
പ്രോട്ടീനിന്‍റെ കലവറയാണ് ഗ്രീന്‍ പീസ്. 100 ഗ്രാം ഗ്രീന്‍ പീസില്‍ ഏതാണ്ട് അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാന്‍ ഗ്രീന്‍ പീസ് മതി.
ഡയറ്റ് ചെയ്യുന്നവര്‍ക്കും ഇതിലൂടെ ആവശ്യത്തിന് ഊര്‍ജ്ജം ലഭിക്കും. പ്രമേഹരോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഗ്രീന്‍ പീസ്
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും