ഇപ്പോൾ മാമ്പഴത്തിന്റെ സീസണാണ്. മാർക്കറ്റിൽ വിവിധ തരത്തിലുള്ള മാങ്ങകൾ ലഭ്യമാണ്. നാടൻ മുതൽ വിദേശികൾ വരെ ഇതിൽ ഉൾപ്പെടും. തരമനുസരിച്ച് വിലയിലും മാറ്റം വരും എന്നത് ശ്രദ്ദേയം.
ഭൂരിപക്ഷം ആളുകളും കഴിക്കാൻ ഇഷ്ടപ്പെടുന്ന പഴവർഗമാണ് മാമ്പഴം. രുചികരം മാത്രമല്ല പോഷകത്തിന്റെ കാര്യത്തിലും മാമ്പഴം പിറകിലല്ല. ശരീരത്തിനാവശ്യമായ നിരവധി ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
മാമ്പഴ സീസൺ ആയാൽ പിന്നെ മാമ്പഴ വിഭവങ്ങളുടെ വരവാണ്. ഇതിലും പെടും തനി നാടൻ വിഭവങ്ങൾ മുതൽ മോഡേൺ വിഭവങ്ങൾ വരെ.
മാമ്പഴത്തിന് വൻ ഡിമാന്റ് ആണെങ്കിലും പ്രമേഹ രോഗികളെ സംബന്ധിച്ച് പലപ്പോഴപം മാമ്പഴം കഴിക്കാൻ പാടില്ലെന്നാണ് പറയാറുള്ളത്. അതിന്റെ സത്യാവസ്ഥയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ആർക്കും മാമ്പഴം കഴിക്കാം എന്നാൽ ഒരു നിയന്ത്രണം വെയ്ക്കണം എന്നു മാത്രം. അതായത് നിങ്ങളൊരു പ്രമേഹ രോിയാണെങ്കിൽ മാമ്പഴം വളറെ കുറച്ച് മാത്രം കഴിക്കുക. അത് ദോഷം വരുത്തില്ല.
നല്ല മധുരമുള്ള മാങ്ങയാണ് നിങ്ങൾ കഴിച്ചതെങ്കിൽ അന്നേ ദിവസം മറ്റെന്ത് ഭക്ഷണവും വളരെ കുറച്ച് മാത്രം കഴിക്കുക. കഴിവതും മറ്റു മധുര പലഹാരങ്ങളൊന്നും അന്ന് കഴിക്കാതിരിക്കുക.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പോതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല