ശരീരത്തിന് ഏറെ ആവശ്യമായ മൈക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം ശീലമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിയ്ക്കുന്നത് പേശികളുടെ ആരോഗ്യത്തിന് മാത്രമല്ല ശരീരത്തില്‍ ഗ്ലൂക്കോസ് നിയന്ത്രിക്കാനും സഹായകമാകും.
പ്രോട്ടീൻ കലവറയായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് പയർവർഗങ്ങൾ. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ പോലുള്ള പോഷകങ്ങൾ കൊഴുപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കുന്നു.
പയർ മുളപ്പിച്ച് കഴിക്കുന്നത് പോഷകഗുണം ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കും, മാത്രമല്ല ആരോഗ്യകരമായ കൂടുതല്‍ ഗുണങ്ങളും നല്‍കും. മുളപ്പിക്കുമ്പോൾ വിറ്റാമിന്‍ D ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വര്‍ദ്ധിക്കുന്നു.
മുളപ്പിച്ച പയര്‍ കൂടുതല്‍ പോഷകങ്ങള്‍ നിറഞ്ഞതാണ്. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാൻ സഹായി
മുളപ്പിച്ച പയർവർഗത്തിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഫാറ്റി ലിവർ രോഗമുള്ളവർക്ക് അത്യുത്തമമാണ് ചെറുപയർ മുളപ്പിച്ചത്. കരൾ രോഗങ്ങൾ അകറ്റാനും കരളിലെ കൊഴുപ്പ് നീക്കം ചെയ്യാനുമെല്ലാം വളരെ നല്ലതാണ് ഇത്.