മലേറിയ

ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഉഷ്ണമേഖലാ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ മലേറിയ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി തുടരുകയാണ്. കൊതുക് പരത്തുന്ന രോ​ഗമാണിത്. കുട്ടികൾക്ക് ഈ രോ​ഗം പെട്ടെന്ന് പിടിപെടുന്നു. മലേറിയയിൽ നിന്ന് അവരെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

Zee Malayalam News Desk
Oct 04,2023
';

റിപ്പല്ലന്റ്/ ലേപനം

കൊതുകുകടി ഏൽക്കാതിരിക്കാനുള്ള റിപ്പല്ലന്റ് അഥവാ കൊതുകിനെ അകറ്റുന്ന ലേപനം പുരട്ടാം. കുട്ടികൾക്ക് സുരക്ഷിതവും DEET അല്ലെങ്കിൽ picaridin പോലുള്ള ചേരുവകൾ അടങ്ങിയതുമായ ഒരു റിപ്പല്ലന്റ് തിരഞ്ഞെടുക്കുക. ഇത് കുട്ടിയുടെ ചർമ്മത്തിലും വസ്ത്രത്തിലും പുരട്ടുക, പ്രത്യേകിച്ച് മലേറിയ പരത്തുന്ന കൊതുകുകൾ ഏറ്റവും സജീവമായിരിക്കുന്ന വൈകുന്നേരങ്ങളിലും രാത്രിയിലും.

';

വാക്സിനേഷൻ

ചില പ്രദേശങ്ങളിൽ മലേറിയ വാക്സിനുകൾ നൽകുന്നുണ്ട്. ഹെൽത്ത് പ്രൊവൈഡറിനെ കണ്ട് നിങ്ങളുടെ പ്രദേശത്ത് ഇത് ലഭ്യമാണോ, കുട്ടികൾക്ക് സുരക്ഷിതമാണോ എന്നുള്ള കാര്യങ്ങൾ അന്വേഷിക്കുക.

';

വസ്ത്രധാരണം

കൈകളും കൈലുകൾ മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കുക. നീളൻ കൈയുള്ള ഷർട്ടുകൾ, നീളമുള്ള പാന്റ്‌സ്, സോക്‌സ് എന്നിവ ധരിക്കുക. കൊതുകുകൾ പലപ്പോഴും ഇരുണ്ട നിറങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതിനാൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങളുപയോ​ഗിക്കുക.

';

കൊതുക് വല

കൊതുക് വലകൾ മലേറിയ പകരുന്നത് തടയുന്നതിനുള്ള വളരെ ഫലപ്രദമായ മാർഗമാണ്.

';

അന്തരീക്ഷം

മലേറിയ പരത്തുന്ന കൊതുകുകൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പെരുകുന്നത്. അതിനാൽ ചുറ്റുപാടും എപ്പോഴും നിരീക്ഷിക്കുകയും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. മഴവെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ ശൂന്യമാക്കുക, ശരിയായ ഡ്രെയിനേജ് ഉറപ്പാക്കുക, സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ ലാർവിസൈഡുകൾ ഉപയോഗിക്കുക.

';

VIEW ALL

Read Next Story