ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന വലിയ ഒരു പ്രശ്നമാണ് അമിതവണ്ണം.
അമിത ശരീരഭാരം അല്ലെങ്കില്‍ പൊണ്ണത്തടി തൈറോയ്ഡ്, പ്രമേഹം, ബിപി, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് വഴി തെളിക്കുന്നു.
ശരീരഭാരം കൂടാനുള്ള പ്രധാന കാരണം നമ്മുടെ മോശം ജീവിതശൈലികള്‍ ആണ്. ഈ വസ്തുത അറിഞ്ഞുകൊണ്ട് തന്നെ നാം അത് അവഗണിയ്ക്കുന്നു.
പൊണ്ണത്തടി എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കും. ആരോഗ്യകരമായ ജീവിതത്തിന് ശരീരഭാരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.
ചില പ്രത്യേക വ്യായാമ മുറകളും ഭക്ഷണ ശൈലികളും സ്വീകരിച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാം. അതായത്, 40 ന് ശേഷവും പൊണ്ണത്തടി കുറയ്ക്കാം.
12 മണിക്കൂർ ഭക്ഷണം കഴിക്കുകയും ബാക്കി 12 മണിക്കൂർ ഉപവസിക്കുകയും ചെയ്തുകൊണ്ട് ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കും.
ആവശ്യത്തിന് വെള്ളം കുടിയ്ക്കുക, ശരീരത്തില്‍ ജലാംശം നിലനിർത്തുക:
നമ്മുടെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് നല്ല ഉറക്കം.