വീട്ടിൽ ഇക്കാര്യങ്ങൾ ചെയ്തോളൂ, തടി മഞ്ഞുപോലെ ഉരുകും..!
ഇന്നത്തെ കാലത്ത് പലരും തങ്ങളുടെ വർധിച്ചു വരുന്ന തടിയെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണ്. ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും ഭാരം കുറയുന്നില്ല. അമിതവണ്ണം മൂലം പല വിധത്തിലുള്ള ആരോഗ്യ പ്ര
അമിതവണ്ണം കുറയ്ക്കാൻ ആളുകൾ എന്തൊക്കെ ചെയ്യുന്നു. എന്തൊക്കെ കഴിക്കുന്നു. എന്നാൽ വീട്ടിൽ ഇരുന്ന് എളുപ്പത്തിൽ നിങ്ങളുടെ തടി കുറയ്ക്കാനുള്ള സൂത്രം അറിയാം...
വ്യായാമം
വീട് വൃത്തിയാക്കുന്നത് എളുപ്പത്തിൽ ഭാരം കുറയ്ക്കാണ് സഹായിക്കും. ഇത് ചെയ്യുന്നതിലൂടെ നിങ്ങൾ വിയർക്കുന്നു. അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
മോപ്പിംഗ് വഴിതറ തുടക്കുന്നതിലൂടെ നിങ്ങളുടെ ഭാരം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഇത് ശരിക്കും നല്ലൊരു വ്യായാമമാണ്. അതും ഇരുന്നുകൊണ്ടാണെങ്കിൽ ഒന്നുകൂടി സൂപ്പറാണ്
രാവിലെ ഉണർന്നതിന് ശേഷം ചെറുചൂടുള്ള വെള്ളം കുടിക്കണം. ഇത് നിങ്ങളുടെ വയർ വൃത്തിയായി സൂക്ഷിക്കുകയും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്യാൻ സഹായിക്കും. സ്റ്റെപ്പുകൾ കയറിഇറങ്ങുക.
നായ്ക്കളെ വളർത്തുന്നതും നിങ്ങൾക്ക് നല്ലൊരു വ്യായാമമാണ്, അവയെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുന്നത്. അവയോടൊപ്പം സമയം ചെലവഴിക്കുന്നതും നിങ്ങളുടെ ശരീരത്തിന് നല്ലൊരു വ്യായാമം നൽകും.