ആർത്തവ സമയത്തെ വേദന അകറ്റാൻ ഈ 5 ടിപ്പുകൾ പൊളിയാ...
ആർത്തവ സമയത്തെ വേദന വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സമയം ശരിക്കും ഇരിക്കാനും എണീക്കാനും പറ്റാത്ത വല്ലത്ത ഒരു വേദനയാണ്.
ആർത്തവ സമയം സ്ത്രീകളുടെ ജീവിതശൈലിയിലും വളരെ മാറ്റമുണ്ടാകും
ആർത്തവ സമയത്ത് കഠിനമായ ശരീര വേദന സ്ത്രീകൾക്ക് അനുഭവപ്പെടാറുണ്ട്. ആർത്തവ സമയത്ത് പല കാര്യങ്ങളും മാറാൻ തുടങ്ങും. വേദന ശരിക്കും സഹിക്കാൻ പ്രയാസമാണ്
ആർത്തവ വേദന അകറ്റാൻ വേദനസംഹാരികളെ ആശ്രയിക്കുന്നതിനു പകരം പ്രകൃതിദത്തമായ പ്രതിവിധികൾ പരീക്ഷിക്കുന്നത് ഉത്തമം
ആർത്തവ സമയത്ത് വയറുവേദന കുറയ്ക്കാൻ കൂടുതലായി പഴങ്ങളും പച്ചക്കറികളും കഴിക്കണം. പുറത്തുനിന്നുള്ള ആഹാരങ്ങൾ ഒഴിവാക്കുക, ഇത് ദഹനം മികച്ചതാക്കും. ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ച പ്രോത്സാഹിപ്പിക്കും. ഒപ്പം വയറ്റിലെ പേശികളെ വിശ്രമിക്കാനും സഹായിക്കും
ഈ കാലയളവിൽ ഭക്ഷണക്രമം ആരോഗ്യകരമായി നിലനിർത്തുക. പാൽ, തൈര്, പനീർ എന്നിവ കഴിക്കുക. ഹോർമോണുകളുടെ ആരോഗ്യം നിലനിർത്താൻ ഇത് സൂപ്പറാണ്. തേനും ഇഞ്ചിയും കഴിക്കുന്നത് വേദന ഒഴിവാക്കും.
കായം കുറച്ചു വെള്ളം ചേർത്ത് നാഭിയിൽ പുരട്ടിയാൽ വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഇത് പൊക്കിളിനു ചുറ്റും പുരട്ടണം. വയറിൻ്റെ ആരോഗ്യം നിലനിർത്താൻ അയമോദക വെള്ളം പൊളിയാണ്
വയറുവേദനയ്ക്ക് ആശ്വാസം ലഭിക്കാൻ ചൂടുപിടിപ്പിക്കുന്നതും നല്ലതാണ്. ഇത് വേദന ഒരു പരിധി വരെ കുറക്കും. അസിഡിറ്റി കാരണവും വയറുവേദന ഉണ്ടാകാം അതിന് ജീരക വെള്ളം കുടിക്കുക