ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് കുങ്കുമപ്പൂവ്. അതിനാൽ ഇത് ചെറു ചൂടുള്ള പാലിൽ ചേർത്ത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിക്കുന്നു.
കുങ്കുമപ്പൂവിലും പാലിലും ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു, മാംഗനീസ്, വിറ്റാമിനുകളായ എ, സി തുടങ്ങിയ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.
ഇന്നു പലരും നേരിടുന്ന വലിയൊരു പ്രയശ്നമാണ് ഉറക്കമില്ലായ്മ. രാത്രിയിൽ കിടക്കുന്നതിന് കുറച്ചു മുന്നോടിയായി പാലിൽ കുങ്കുമപ്പൂവ് ചേർത്ത് കഴിക്കുന്നത് രാത്രിയിൽ സുഖമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
മാറിയ ജീവിതശൈലി കാരണം ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ദഹനമില്ലായ്മ. എന്തു കഴിച്ചാലും വയറിന് പ്രശ്നം അനുഭവപ്പെടുക. പ്രത്യേകിച്ച് രാത്രിയിൽ. ഇതുമൂലം ഉറക്കമില്ലായ്മയും അനുഭവപ്പെടുന്നു. അങ്ങനെയുള്ളവർക്ക് രാത്രിയിൽ കുങ്കുമപ്പൂവ് ചേർത്ത പാല് കഴിച്ചു കിടക്കുന്നത് ഏറെ ഗുണം ചെയ്യും. ദഹന പ്രശ്നങ്ങൾക്ക് നല്ലതാണ്.
പാലിൽ കുങ്കുമപ്പൂവ് ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കാരണം ഇതിനൊരു ആന്റി ഇൻഫ്ലമേറ്ററി ഗുണമുണ്ട്.
കുങ്കുമപ്പൂവിന് ഒരു ചൂട് സ്വഭാവമാണുള്ളത്. അതിനാൽ തണുപ്പ് കാലത്ത് അത് കഴിക്കുന്നത് ശരീരത്തിൽ താപം നിലനിർത്താൻ സഹായിക്കുന്നു.
പാലിൽ കുങ്കുമപ്പൂവ് ചേർത്ത് കഴിക്കുന്നത് ചർമ്മത്തെ ആരോഗ്യകരമാക്കാനും തിളക്കം നിലനിർത്താനും സഹായിക്കുന്നു.
പാലിൽ കുങ്കുമപ്പൂവ് ചേർത്ത് കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക നിറത്തിൽ വ്യത്യാസം കൊണ്ടുവരാൻ സഹായിക്കും.
ശരീരത്തിന് ആരോഗ്യകരമായ ഊർജ്ജം ഇത് പ്രധാനം ചെയ്യുന്നു.
ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.