Home Remedies To Remove Sun Tan: നാരങ്ങ നീര്

വിറ്റാമിൻ സി സമ്പന്നമായ നാരങ്ങയിലെ ​ഗുണങ്ങൾ സൂര്യരശ്മികൾ കാരണം നഷ്ടപ്പെട്ട മുഖത്തിന്റെ സ്വാഭാവിക തിളക്കത്തെ വീണ്ടെടുക്കാൻ നല്ലതാണ്. രാത്രിയിൽ അല്ലപ്പം നാരങ്ങ നീര് മാത്രമായോ തേനിൽ ചാലിച്ചോ പുരട്ടുക.

';

കറ്റാർ വാഴ ജെൽ

സൂര്യ രശ്മികൾ കാരണം തിളക്കം നഷ്ടപ്പെട്ട ശരീരത്തിലെ ഭാ​ഗങ്ങളിൽ കറ്റാർവാഴയുടെ ജെൽ തേയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് സൺടാൻ കുറയ്ക്കാനും നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാനും സഹായകരമാണ്.

';

കുക്കുമ്പർ

കുക്കുമ്പറിന് തണുത്ത പ്രകൃതമാണ്. അതിനാൽ ഇത് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകുന്നു,. അതുപോലെ ഇതിന്റെ നീര് സൺ ബാധിച്ച ശരീരത്തിലെ ഭാ​ഗങ്ങളിൽ തേയ്ക്കുന്നത് വളരെ നല്ലതാണ്.

';

തക്കാളി

തക്കാളിയിൽ ലെക്കോപിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് സൂര്യാഘാതത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. അതിനാൽ സൺ ടാൻ ബാധിച്ച ഭാ​ഗങ്ങളിൽ തക്കാളി നീര് പുരട്ടുന്നത് വളരെ നല്ലതാണ്.

';

തൈര്

ലാക്ടിക്ക് ആസിഡിനാൽ സമ്പന്നമായ തൈര് ചർമ്മത്തെ തിളക്കത്തോടെയും ആരോ​ഗ്യകരമായും നിലനിർത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നു. ഇത് ശരീരത്തിലെ സൺടാൻ ബാധിച്ച ഭാ​ഗങ്ങളി‍ൽ പുരട്ടുന്നത് ​ഗുണകരമാണ്.

';

മഞ്ഞൾ

മഞ്ഞളിലെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്തുന്നിൽ വളരെയധികം സഹായകരമാണ്. മഞ്ഞൾ പൊടി പാലിലോ തൈരിലോ ചേർത്ത് തേയ്ക്കുക.

';

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ചർമ്മത്തിന് തിളക്കം നൽകാനും സൺ ടാൻ കുറയ്ക്കാനും സഹായിക്കും. ഉരുളക്കിഴങ്ങ് മിക്സിയിൽ അരച്ച് അതിന്റെ നീര് എടുത്ത് സൺ ടാൻ ബാധിത സ്ഥലങ്ങളിൽ പുരട്ടുക.

';

ഓട്സ്

ഓട്സ് ചർമ്മത്തിൽ പുരട്ടുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാനും, ചർമ്മത്തെ ആരോ​ഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു. ഓട്സ് പേസ്റ്റ് രുപത്തിലാക്കിയ ശേഷം ബാധിത പ്രദേശങ്ങളിൽ പുരട്ടുക. കഴുകി കളയുന്നതിന് മുന്നോടിയായി വൃത്താകൃതിയിൽ മുഖം മസാജ് ചെയ്യുക.

';

പാൽ

പാലിൽ ലാക്ടിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മൃതകോശങ്ങളെ പുറന്തള്ളാനും ശരീരത്തിലെ സൺടാൻ കുറയ്ക്കാനും സഹാകരമാണ്. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും വീട്ടുവൈദ്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

';

VIEW ALL

Read Next Story