ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പാനീയങ്ങൾ
രക്തസമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കുന്ന പ്രത്യേക ആന്റി ഓക്സിഡന്റുകൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.
ആന്റി ഓക്സിഡന്റായ ലെക്കോപീനിന്റെ മികച്ച ഉറവിടമാണ് തക്കാളി. ഇത് ധമനികളെ ശക്തിപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ചായയിൽ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിലെ വീക്കം കുറയ്ക്കുകയും ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു.
ഗ്രീൻ വെജിറ്റബിൾ ജ്യൂസിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
ബ്ലാക്ക് കോഫി മിതമായ അളവിൽ കുടിക്കുന്നത് ഹൃദ്രോഗം, സ്ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ദിവസവും എട്ട് ഔൺസ് ചെമ്പരത്തി ചായ കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
സ്ട്രോബെറി ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പോഷകങ്ങളാൽ സമ്പന്നമാണ്.
സിട്രസ് പഴങ്ങൾ ചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കാനും ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.