തൈര് പതിവായി കഴിക്കുന്നതിൻറെ ഗുണങ്ങൾ
കുടലിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്കുകളുടെ മികച്ച ഉറവിടമാണ് തൈര്.
പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീൻ നിർണായകമാണ്. ദൈനംദിന പ്രോട്ടീൻ ആവശ്യകതകൾ നിറവേറ്റുന്നതിന് തൈര് സഹായിക്കും.
തൈരിൽ കാത്സ്യവും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യും.
പ്രതിരോധശേഷി വർധിപ്പിക്കുന്നു. അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
തൈരിൻറെ പ്രോബയോട്ടിക്സ് കുടൽ ബാക്ടീരിയയുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുന്നതിനും മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കുന്നു.
തൈരിലെ വിറ്റാമിനുകളും ധാതുക്കളും ഉൾപ്പെടെയുള്ള പോഷകങ്ങൾ ചർമ്മത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
തൈരിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
മറ്റ് പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾക്കൊപ്പം തൈര് കഴിക്കുന്നത് വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആഗിരണം വർധിപ്പിക്കും.
ആരോഗ്യ ഗുണങ്ങൾക്കപ്പുറം, തൈര് വിവിധ രീതികളിൽ ആസ്വദിക്കാൻ കഴിയുന്ന വിഭവമാണ്.