സിങ്ക്, ഇരുമ്പ്, മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് ഇന്ദുപ്പ്.
തൊണ്ടവേദന, ജലദോഷം, ചുമ മുതലായവയ്ക്ക് പരിഹാരം കാണാൻ ചെറുചൂടുള്ള വെള്ളത്തിൽ ഇന്ദുപ്പ് കലർത്തി വായ കഴുകുക.
ഇന്ദുപ്പ് കഴിക്കുന്നത് നിങ്ങളുടെ ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്തും. ഇത് പൊണ്ണത്തടി കുറയ്ക്കും.
ആയുർവേദ വൈദ്യത്തിൽ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, വയറിലെ വിരകൾ, മലബന്ധം, വയറുവേദന, ഛർദ്ദി എന്നിവയുൾപ്പെടെയുള്ള ദഹന പ്രശ്നങ്ങൾക്ക് ഇന്ദുപ്പ് ഉപയോഗിക്കുന്നു.
ഇന്ദുപ്പിൽ വിവിധ ഇലക്‌ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പേശിവലിവ് പ്രശ്‌നങ്ങൾ നേരിടുന്ന ആളുകൾക്ക് സ്ഥിരമായി ഇന്ദുപ്പ് കഴിയ്ക്കുന്നതിലൂടെ ആശ്വാസം ലഭിക്കും.
പല്ലിലെ വേദന, നീർവീക്കം തുടങ്ങിയ മോണ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടുന്നതിന്, ചെറുചൂടുള്ള വെള്ളത്തിൽ ഇന്ദുപ്പ് ചേർത്ത് വായ കഴുകുക.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ ചെയ്തു നോക്കുന്നതിന് മുമ്പ്, തീർച്ചയായും വൈദ്യോപദേശം നേടുക. ZEE MALAYALAM NEWS ഇത് ശാസ്ത്രീയപരമായി സ്ഥിതീകരിക്കുന്നില്ല.