ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ എണ്ണകളിലൊന്നായാണ് ഒലിവ് എണ്ണ അറിയപ്പെടുന്നത്.
വിർജിൻ ഒലിവ് ഓയില്‍, എക്സ്ട്രാ വിർജിൻ ഒലിവ് ഓയില്‍ തുടങ്ങിയവയാണ് ഇവ.
ചെറിയ എരിവോടുകൂടിയ ഈ എണ്ണ പാചകങ്ങളിൽ ഉൾപ്പെടുത്തുന്നത് എളുപ്പവും ഗുണകരവുമാണ്. ഇത് പച്ചക്കറികൾ വഴറ്റാനും സാലഡിനും ഏറെ നല്ലതാണ്.
ആരോഗ്യപരമായ നിരവധി ഗുണങ്ങളുള്ള ഒലിവ് ഓയില്‍ ചര്‍മ്മ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്.
വരണ്ട ചര്‍മ്മത്തിന് ഏറ്റവും മികച്ച പരിഹാരമാണ് ഒലിവ് ഓയില്‍. വരണ്ട അവസ്ഥ പൂര്‍ണമായും മാറ്റി മൃദുവാക്കി മാറ്റാന്‍ ഒലിവ് ഓയില്‍ പതിവായി ഉപയോഗിക്കുന്നത് നല്ലതാണ്.
ആന്‍റി -ഏജിംഗ്, മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തെ എല്ലാ തരത്തിലും മനോഹരമാക്കാനും ഒലിവ് ഓയില്‍ പ്രയോജനപ്പെടും.
ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് ഒലിവ് ഓയില്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
മികച്ച ആന്‍റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ ഉള്ള ഒലിവ് ഓയില്‍ നേര്‍ത്ത വരകള്‍, ചുളിവുകള്‍, ആദ്യകാല വാര്‍ദ്ധക്യത്തിന്‍റെ മറ്റ് അടയാളങ്ങള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കും.
മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതകള്‍ നീക്കം ചെയ്യാനും ഒലിവ് ഓയിലിനു കഴിയും.
മസാജ് ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ഒരു ചര്‍മ്മ സംരക്ഷണ മാര്‍ഗമാണ്. ഇതിനായി ഒലിവ് ഓയില്‍ ഉപയോഗിച്ചാല്‍ ഗുണം ഇരട്ടിയാകും.