പീനട്ട് ബട്ടറിന്റെ ഗുണങ്ങൾ
നിലക്കടല പേസ്റ്റാണ് പീനട്ട് ബട്ടർ. പീനട്ട് ബട്ടർ ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ്.
ചില ബ്രാൻഡുകൾ അതിൽ പഞ്ചസാര, സസ്യ എണ്ണകൾ, ട്രാൻസ് ഫാറ്റ് എന്നിവ ചേർക്കുന്നു. നിലക്കടല മാത്രം ഉൾപ്പെടുന്ന പീനട്ട് ബട്ടർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ശുദ്ധമായ പീനട്ട് ബട്ടറിൽ 20 ശതമാനം കാർബോഹൈഡ്രേറ്റ് മാത്രമേ അടങ്ങിയിട്ടുള്ളൂ.
വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ് പീനട്ട് ബട്ടർ.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഇത് സന്ധിവാതം കുറയ്ക്കും.
പ്രോട്ടീൻ, ധാതുക്കൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ വളർച്ചയ്ക്ക് സഹായിക്കും.