ACV: ആപ്പിൾ സിഡെർ വിനി​ഗർ

ശരീരഭാരം കുറയ്ക്കുന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് ആപ്പിൾ സിഡെർ വിനിഗർ ഉപയോ​ഗിക്കാറുണ്ട്. വിശപ്പ് കുറയ്ക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കൽ, കൊഴുപ്പ് ഇല്ലാതാക്കൽ എന്നിവയ്ക്ക് എസിവി സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.

Zee Malayalam News Desk
Oct 02,2023
';

അമിതവണ്ണം

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ആപ്പിൾ സിഡെർ വിനി​ഗർ പരീക്ഷിക്കാവുന്നതാണ്. സുരക്ഷിതമായി ഇത് എങ്ങനെ ഉപയോ​ഗിക്കാമെന്ന് നോക്കാം.

';

അളവ്

1 മുതൽ 2 ടീസ്പൂൺ വരെ ആപ്പിൾ സിഡെർ വിനിഗർ ദിവസവും ഉപയോ​ഗിക്കാം.

';

എപ്പോൾ കുടിക്കണം?

ചില ഗവേഷണങ്ങൾ അനുസരിച്ച്, ഭക്ഷണത്തിന് മുമ്പുള്ള ഇത് കുടിക്കുന്നത് വിശപ്പും കലോറി ഉപഭോഗവും കുറയ്ക്കാൻ സഹായിക്കുമെന്ന് പറയുന്നു. ഭക്ഷണത്തിന് ശേഷമാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും.

';

എങ്ങനെ കുടിക്കണം?

വയറുവേദനയോ, പല്ലിന് കേടുപാടുകളോ ഉണ്ടാകാതിരിക്കാൻ വിനാഗിരി വെള്ളത്തിൽ ലയിപ്പിച്ച് വേണം കുടിക്കാൻ. നാരങ്ങ നീര്, തേൻ എന്നിവയും ചേർക്കാം. പ്രമേഹം, ഗ്യാസ്ട്രോപാരെസിസ് അല്ലെങ്കിൽ വൃക്കരോഗം പോലുള്ളവർ എസിവി ഒഴിവാക്കുക.

';

VIEW ALL

Read Next Story