ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ താരങ്ങളായ ഫിറോസ് ഖാനും ഭാര്യ സജ്ന ഫിറോസും വിവാഹമോചിതരാകുന്നു.
ബിഗ് ബോസിന് പുറമെ ടെലിവിഷൻ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയരായ താരങ്ങളായിരുന്നു ഫിറോസും സജ്നയും.
വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് സജ്നയുടെ പ്രതികരണം.
തങ്ങൾക്കിടെയിലുള്ള പ്രശ്നത്തിൽ മൂന്നാമതൊരാൾക്ക് പങ്കില്ലെന്നും സജ്ന വ്യക്തമാക്കി.
എന്നാൽ ഇത്രയും നാൾ ഒപ്പമുണ്ടായിരുന്ന ഭർത്താവുമായിവേർപിരിഞ്ഞെന്ന് അറിഞ്ഞതോടെ മറ്റുള്ളവര്‍ക്ക് തന്നോടുള്ള സമീപനത്തിലും പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടായെന്നും സജ്‌ന പറയുന്നു.
കുടുംബം പോലെ ഒരുമിച്ച് കഴിഞ്ഞിരുന്ന ഒരു വ്യക്തിയിൽ നിന്നും അത്തരത്തില്‍ ഒരു മോശം പെരുമാറ്റം തന്നോടുണ്ടായെന്നും ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു എന്നും സജ്ന തുറന്നു പറഞ്ഞു.
അതേസമയം വേർപിരിയാൻ തീരുമാനിച്ചെങ്കിലും തങ്ങൾ ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്ന് സജ്ന അറിയിച്ചു. കുട്ടികളുടെ മുന്നിൽ തങ്ങൾ ഇപ്പോഴും നല്ലൊരു ഉമ്മയും വാപ്പയുമാണ്.