മത്തങ്ങ, ഫ്ളാക്സ് സീഡുകൾ എന്നിവ തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു.
കശുവണ്ടി ഒരു മികച്ച മെമ്മറി ബൂസ്റ്ററായി പ്രവർത്തിക്കുന്നു. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ കൂടുതൽ സജീവമാക്കുന്നു.
ബ്രോക്കോളിയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ-ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി ഇത് കഴിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ ആരോഗ്യകരമാക്കും.
വിറ്റാമിൻ ബി6, വിറ്റാമിൻ ഇ, സിങ്ക്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ബദാം. ദിവസവും ബദാം കഴിയ്ക്കുന്നത് ഓർമശക്തി വർദ്ധിപ്പിക്കും.
ഓർമ്മശക്തി വർധിപ്പിക്കാൻ വാൽനട്ട് കഴിക്കാം. തലച്ചോറിന്റെ വികാസത്തിന് ഗുണം ചെയ്യുന്ന ഒമേഗ -3 ഫാറ്റി ആസിഡുകളും പോളിഫെനോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.