മുടി കൊഴിച്ചിൽ അലട്ടുന്നുവോ.. ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ..!
ഇന്ന് ഏവരും നേരിടുന്ന എറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ഈ മുടികൊഴിച്ചില്‍. ഇത് ശ്രദ്ധിക്കേണ്ട ഒന്നാണ്. മുടികൊഴിച്ചിൽ അധികമാണെങ്കിൽ ഒരു ഡോക്ടറെ കാണാൻ മടിക്കേണ്ട.
മുടികൊഴിച്ചിൽ ചെറിയ രീതിയിലാണെങ്കിൽ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ഒന്ന് ശ്രദ്ധിച്ചാല്‍ പ്രശ്നം പരിഹരിക്കാൻ പറ്റും. മുടിയുടെ ആരോഗ്യത്തിന് വിറ്റാമിനുകളും ധാതുക്കളും വളരെ അത്യാവശ്യമാണ്.
മുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിന്‍ ബി പ്രധാന ഘടകമാണ്. സ്ഥിരമായി വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടിവളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നത് ശ്രദ്ധേയം.
വിറ്റാമിനുകളായ ബി 7 (ബയോട്ടിന്‍), ഫോളേറ്റ്, ബി 12 എന്നിവ മുടിയുടെ കോശങ്ങള്‍ക്ക് മികച്ച രീതിയില്‍ ഗുണം നൽകും. ബയോട്ടിന്‍ മുടിയെ ശക്തിപ്പെടുത്തുകയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രധാന വസ്തുവാണ് പാലും പാലുല്‍പ്പന്നങ്ങളും. പാലിലുള്ള കാല്‍സ്യത്തിന്റെ സാന്നിധ്യം എല്ലുകളെ ശക്തമാക്കുന്നതിനോടൊപ്പം മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ ബയോട്ടിനും നൽകും
മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കുക. ചീര ഉള്‍പ്പെടെയുള്ള ഇലക്കറികളിൽ വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയിട്ടുണ്ട്.
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള മറ്റൊരു ഭക്ഷ്യ വസ്തുവാണ് മുട്ട. മുടിയുടെ വളര്‍ച്ചയ്ക്കും ശക്തിയ്ക്കും മുട്ട നല്ലതാണ്. മുട്ടയില്‍ ബയോട്ടിന്‍ ഉള്‍പ്പെടേയുള്ള ബി വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും ബി 12 വും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടിക്ക് മികച്ച ആരോഗ്യം നല്കുന്നു. സ്ഥിരമായി മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്
ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ മുടിയുടെ സംരക്ഷണത്തിനും നട്സ് അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ എല്ലാ തരത്തിലും മികച്ചതാക്കും. മുടി വളരാന്‍ ബദാം അല്ലെങ്കില്‍ സൂര്യകാന്തി വിത്തുകള്‍ സ്ഥിരമായി കഴിക്കുന്നത് നല്ലതാണ്
മുടിയുടെ ആരോഗ്യത്തിന് മികച്ച സംഭാവന നല്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ് പയറുവര്‍ഗ്ഗങ്ങള്‍. ഇവയില്‍ ഫോളേറ്റ് അടങ്ങിയിട്ടുണ്ട് ഇത് മുടിക്ക് സംരക്ഷണം നല്കുന്നു