പൊളി ലുക്കിൽ സാനിയ ഇയ്യപ്പൻ, ചിത്രങ്ങൾ വൈറലാകുന്നു
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയവും നൃത്തവും മോഡലിങ്ങും മികച്ച രീതിയിൽ കരിയറാക്കിയ താരത്തിന് ഇന്ന് തെന്നിന്ത്യയിൽ വലിയ ഫാൻ ഫോളോയിങ്ങാണുള്ളത്
സാനിയയുടെ പുതിയ ചിത്രങ്ങളാണ് മോളിവുഡിലെ വലിയ വാർത്തകളിലൊന്ന്. ആരാധകരുടെ മനം മയക്കിയ ആ ചിത്രങ്ങൾ കാണാം. നടിയുടെ പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം സെൻസേഷൻ...
പുത്തൻ ലുക്കിൽ വന്ന് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നതിൽ സാനിയ മുന്നിലാണ്. ഇത്തവണയും അതുതന്നെയാണ് നടി ചെയ്തിരിക്കുന്നത്. സ്റ്റൈലൻ ഔട്ട്ഫിറ്റിൽ താരം ആരാധക ഹൃദയം കീഴടക്കിയിരിക്കുകയാണ്
നടിയുടെ ഔട്ട്ഫിറ്റ് ആരാധകർക്കിടയിൽ വൈറലായികഴിഞ്ഞു. സാനിയയുടെ ബീജ് കളറുള്ള സാരി ഫാഷൻ രംഗത്ത് തരംഗമാകുകയാണ്. ബീജ് കളർ സാരിയിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് സാനിയ എത്തിയിരിക്കുന്നത്. ലോ നെക്കുള്ള ബ്ലൗസും നടിക്ക് കൂടുതൽ അഴകേറുന്നു
മിനിമം ആഭരണങ്ങളും ഹൈ പോണി ടെയിൽ ഹെയർ സ്റ്റൈലും താരത്തിനെ കൂടുതൽ സുന്ദരിയാക്കുന്നു. ടി ആന്റ് എം സിഗ്നേച്ചർ എന്ന ക്ലോത്തിങ്ങ് ബ്രാന്റാണ് സാരിക്ക് പിന്നിൽ. ഫാഷൻ സ്റ്റൈലിസ്റ്റ് ശാന്തി കൃഷ്ണയാണ് സാനിയക്ക് സ്റ്റൈലിങ്ങ് ചെയ്തിരിക്കുന്നത്